*ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു*
ജില്ലാ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ അവകാശ ദിനാചാരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നഗരസഭ കൗൺസിലർ എ.വി ദീപ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ നടപടിയാണ് സംസ്ഥാന പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പിന്റെ ലക്ഷ്യമെന്ന് പരിപാടിയിൽ അധ്യക്ഷയായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ആർ. ബിന്ദു പറഞ്ഞു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്‌ന പരിഹാരത്തിനുമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്നും കാര്യക്ഷമവും വേഗതയിലുള്ളതുമായ നിയമ പരിരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്നും അനുകൂല വിധി ലഭിച്ച ഉപഭോക്താക്കളായ സുധീഷ്, ഷുക്കൂർ പനമരം, അബ്ദുൾ നാസർ എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു. മികച്ച ഉപഭോക്തൃ ക്ലബ്ബായി മാനന്തവാടി ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ തെരഞ്ഞെടുത്തു.
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അസിസ്റ്റന്റ് രജിസ്ട്രാർ കെ.പി വിനോദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് ഷൈജു മാണിശ്ശേരിൽ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥൻ നിസാർ, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ പി.പി പ്രദീപൻ, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം സുമ പള്ളിപ്പുറം, അഡ്വ. റ്റി.ജെ ഡിക്സൺ, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് വി.ജെ ജോസഫ്, അഭിഭാഷകർ, വിവിധ സ്കൂളുകളിലെ ഉപഭോക്തൃ ക്ലബ് വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, നിയമ വിദ്യാർത്ഥികൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
- Log in to post comments