Skip to main content

‘സവിശേഷ Carnival of the Different’ ഭിന്നശേഷിക്കാരായ ആർട്ടിസ്റ്റുകളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു

        കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സാമുഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സർഗ്ഗോത്സവം സവിശേഷ Carnival of the Different’ ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. ഭിന്നശേഷിക്കാരായ ആർട്ടിസ്റ്റ്/ ഡിസൈനർമാരിൽ നിന്നും പ്രോഗ്രാമിന്റെ ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈൻ  ക്യാഷ് അവാർഡ്മൊമൊന്റോസർട്ടിഫിക്കറ്റ് എന്നിവ നൽകും. ലോഗോ ഡിസൈൻ പി.ഡി.എഫ് ഫോർമാറ്റിൽ ഡിസംബർ 31 നകം savisheshacarnival@gmail.com എന്ന ഇ മെയിലിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 1800 120 1001.

പി.എൻ.എക്സ് 6177/2025

date