Post Category
അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷൻ ടി വി, സോഷ്യൽ മീഡിയ, റേഡിയോ പരസ്യചിത്രങ്ങൾ നിർമ്മിക്കുന്നതിന് ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ വകുപ്പുകൾക്ക് സേവനം നൽകിയിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി.ഒ, തിരുവനന്തപുരം 04 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ലഭിക്കണം. അവസാന തീയതി 2026 ജനുവരി 3 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: keralawomenscommission.gov.in.
പി.എൻ.എക്സ് 6179/2025
date
- Log in to post comments