Skip to main content

ഭിന്നശേഷി കലാമേള ഡിസംബര്‍ 30 ന്

 

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി കലാമേള ഡിസംബര്‍ 30 ന് നടക്കും.   രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ  സഭാ ഹാള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നീ രണ്ട് വേദികളിലായാണ് പരിപാടി.  ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍/ബിആര്‍സി/സ്‌പെഷ്യല്‍ സ്‌കൂള്‍, വിവിധ ഭിന്നശേഷി സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയിൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാർ പങ്കെടുക്കും.

date