Skip to main content

വര്‍ണ്ണച്ചിറകുകള്‍ ജനുവരി രണ്ടു മുതല്‍

വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് 'വര്‍ണ്ണച്ചിറകുകള്‍' ജനുവരി രണ്ട് , മൂന്ന്, നാല് തീയതികളിലായി നടത്തുന്നു.

വഴുതയ്ക്കാട് ഗവ.വിമന്‍സ് കോളേജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോടൊപ്പം നിര്‍ഭയ സ്‌ക്രീമിന് കീഴില്‍ വരുന്ന 13 ഹോമുകളിലെ കുട്ടികളും പങ്കെടുക്കും.

ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളിലെ ശാസ്ത്രാഭിരുചി വളര്‍ത്തുന്ന എക്‌സ്‌പോയും സംഘടിപ്പിക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് നടക്കും.

date