Skip to main content

സർഗോത്സവം 2025 *ലളിതഗാനത്തിൽ മാറ്റുരയ്ക്കാനെത്തിയത് 83 പേർ*

സർഗോത്സവം 2025 ൻ്റെ വേദി രണ്ട് കനലിൽ ലളിതഗാന മത്സരത്തിൽ  83 വിദ്യാർഥികളാണ് ജൂനിയർ ആൺ, പെൺ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിൽ മത്സരിക്കാനെത്തിയത്. ഞായറാഴ്ച്ച രാവിലെ ഒൻപതു മണിയോടെ ആരംഭിച്ച മത്സരം രാത്രിയാണ്  അവസാനിച്ചത്. പല ലളിതഗാനങ്ങളും  പല കുറി ആവർത്തിച്ചെങ്കിലും എല്ലാ മത്സരാർഥികളും ഒന്നിനൊന്ന്
മികച്ചു നിന്നു.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ട്രൈബൽ ഡെവലപ്മെൻ്റ്  ഹോസ്റ്റൽ വിദ്യാർഥി കെ വീക്ഷിത് ഒന്നാം സ്ഥാനവും മലമ്പുഴ ആശ്രാം മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി ബി നിതിൻ രണ്ടാം സ്ഥാനവും നേടി.  മൂന്നാം സ്ഥാനം വയനാട് നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ സ്കൂളിലെ ആദികൃഷ്ണ, വയനാട് തിരുനെല്ലി ആശ്രാം എം ആർ സ്കൂളിലെ ആർ എസ് സജ്ഞയ് എന്നിവർ പങ്കിട്ടു.

സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് പരവനടുക്കം എം ആർ സ്കൂളിലെ ബി എസ് സ്മൃതി ഒന്നാം സ്ഥാനം നേടി. കാസർകോട് കരിന്തളം ഏകലവ്യ എം ആർ സ്കൂളിലെ കെ കൃപയ്ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ഡോ. അംബേദ്കർ എം ആർ സ്കൂളിലെ എ എസ് അഞ്ജിത, വയനാട് നൂൽപുഴ ആർ ജി എം ആർ എച്ച് സ്കൂളിലെ പി ശ്രീനന്ദ , ഇടുക്കി ഏകലവ്യ എം ആർ സ്കൂളിലെ അർഹാന മജേഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം  ഡോ. അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്കൂളിലെ അനിരുദ്ധ് എസ് ഷാജി ഒന്നാം സ്ഥാനം നേടി. കൊല്ലം കുളത്തുപുഴ എം ആർ സ്കൂൾ വിദ്യാർഥി രാംരാജുവിനാണ് രണ്ടാം സ്ഥാനം. വയനാട് നൂൽപുഴ ആർ ജി എം ആർ സ്കൂളിലെ കെ ആർ ശ്രീരാഗ്, ഇടുക്കി ഏകലവ്യ എം ആർ സ്കൂളിലെ വിഷ്ണു ബിജു എന്നിവർ മൂന്നാം സ്ഥാനവും നേടി.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് പരവനടുക്കം എം ആർ സ്കൂളിലെ എസ് ആർ കാർത്തിക  ഒന്നാം സ്ഥാനവും തിരുവനന്തപുരം ഡോ. അംബേദ്കർ മെമ്മോറിയൽ എം ആർ സ്കൂളിലെ ജി അഭിരാമി രണ്ടാം സ്ഥാനവും നേടി. വയനാട് കണിയാമ്പറ്റ എം ആർ എസിലെ ആവണിക ഷൈജു, വയനാട് നൂൽപുഴ ആർ ജി എം ആർ ഹൈസ്കൂളിലെ സി ആർ മഹീഷ്മ, മലപ്പുറം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂളിലെ പി പ്രജിത എന്നിവർ മൂന്നാം സ്ഥാനം നേടി.

വേദി രണ്ടിൽ നാളെ നാടക മത്സരം അരങ്ങേറും.

date