Post Category
ഐ.എച്ച്.ആര്.ഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡി.യുടെ തിരൂര്‍, വളാഞ്ചേരി പഠന കേന്ദ്രങ്ങളില്‍ 2026 ജനുവരിയില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ്് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബിരുദ യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എയ്ക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എയ്ക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ്് ഓഫീസ് ഓട്ടോമേഷനും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് ലഭിക്കും. അവസാന തിയ്യതി ജനുവരി ഒന്‍പത്. ഫോണ്‍: 8547005088, 0494-2646303, 0494- 2423599.
date
- Log in to post comments