Skip to main content

ലോഗോ ഡിസൈന്‍ ക്ഷണിച്ചു

സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2026 ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗോത്സവം 'സവിശേഷ കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്' പരിപാടിയുടെ ലോഗോ തയാറാക്കാന്‍ ഭിന്നശേഷിക്കാരായ കലാകാരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈനിന് ക്യാഷ് അവാര്‍ഡ്, മെമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
താല്‍പര്യമുള്ള ആര്‍ട്ടിസ്റ്റ്/ഡിസൈനര്‍മാര്‍ ലോഗോ ഡിസൈന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ savisheshacarnival@gmail.com ലേക്ക് അയയ്ക്കണം. അവസാന തീയതി: ഡിസംബര്‍ 31. ഫോണ്‍: 18001201001.

date