Skip to main content

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അപ്രൂവ് ചെയ്തിട്ടുള്ളതും നിലവില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തതുമായ എല്ലാ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2025 ഡിസംബര്‍ 31 നകം വരുമാന സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്തില്‍ ഹാജരാക്കണം. 2025 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ (60 വയസിന് താഴെയുള്ളവര്‍) പുനര്‍വിവാഹിത/ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കണം. വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടും കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായും സമര്‍പ്പിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 0468 2350237.
 

date