ഭിന്നശേഷിയുളളവരുടെ അന്താരാഷ്ട ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം - സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിയുളളവരുടെ അന്താരാഷ്ട ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിവേലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിഎഡബ്ല്യൂഎഫ് ജില്ലാ സെക്രട്ടറി കെ.കെ സുരേഷ്, ഹാന്‍ഡി ക്യാപ്പ്ഡ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സുരേഷ് കുമാര്‍ എസ്, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി, എസ്ഐഡി കോര്‍ഡിനേറ്റര്‍ നൗഫല്‍ കെ മീരാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്.എന്‍ ശിവന്യ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ. കെ പൊന്നപ്പന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഭിന്നശേഷിയുളളവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു. സമാപന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ പി.ആര് സോന ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.എന്‍. സത്യനേശന് അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈല സലിം, സിസ്റ്റര്‍ പ്രശാന്തി സിഎംസി, ഒളശ്ശ ബ്ലൈന്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കുര്യന് ഇ.ജെ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി ആശാമോള്‍, സംസ്ഥാന വികലാംഗ ക്ഷേമ ഉപദേശകസമിതി ചെയര്മാന് എ.സി ബേബി, അഖില കേരള വികലാംഗ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ജെ.ഷാജഹാന് മാമ്പളളില്‍, റെജി ലൂക്കോസ്, (വിലാംഗ അസ്സോസിസ്സിയേഷന് പ്രതിനിധി) എസ്. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി.ജെ ബിനോയി സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്‍.പി പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.
(കെ.ഐ.ഒ.പി.ആര്-2053/17)
- Log in to post comments