Post Category
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ച പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്കാണ് അവസരം. 2025 ഓക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് അധികരിക്കാത്തവരുമാവണം. ബിരുദധാരികളായ അപേക്ഷകര്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഒരുവര്‍ഷമാണ് പരിശീലന കാലാവധി. പ്രതിമാസം 10,000 രൂപ ഓണറ്റേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ പാലക്കാട് പട്ടികവര്‍ഗ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 31 വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും.
date
- Log in to post comments