Skip to main content

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: കുട്ടനാട് മണ്ഡലത്തിലെ കര്‍മ്മ സമിതി പരിശീലനത്തിന് തുടക്കമായി

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നല്‍കാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടനാട്, അരൂര്‍, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ  കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. തിങ്കളാഴ്ച കുട്ടനാട് മണ്ഡലത്തിലെ തകഴി,  ചമ്പക്കുളം, കൈനകരി, നെടുമുടി പഞ്ചായത്തുകളിലെ  കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്  അസിസ്റ്റന്റ് ഡയറക്ടറും ചാര്‍ജ് ഓഫീസറുമായ സന്തോഷ് മാത്യു നേതൃത്വം വഹിച്ചു. ജില്ല നിര്‍വാഹക സമിതിയംഗം കെ.എസ്. സുമേഷ് ക്ലാസ് എടുത്തു.
 
ഹരിപ്പാട് മണ്ഡലത്തിലെ മുതുകുളം, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തുകളിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളുകളില്‍ സംഘടിപ്പിച്ചു. ചാര്‍ജ് ഓഫീസര്‍ ജെ പ്രശാന്ത് ബാബു നേതൃത്വം നല്‍കി. ജില്ലാതല നിര്‍വഹണ സമിതി അംഗം ഇ രാജായി ക്ലാസ് എടുത്തു. സി.രത്‌ന കുമാര്‍, ടി.എസ്.അരുണ്‍, വിഷ്ണുവിജയന്‍ എന്നിവര്‍ സംസാരിച്ചു.

അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍, എഴുപുന്ന പഞ്ചായത്തുകളിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് തല നിര്‍വഹണ സമിതി ഉദ്യോഗസ്ഥരായ ജില്ലാ സ്റ്റേഷനറി ഓഫീസര്‍ ശ്രീകുമാര്‍, തുറവൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പാര്‍വതി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 

അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്നു. ചാര്‍ജ് ഓഫീസര്‍ മുഹമ്മദ് റഫീഖ് നേതൃത്വം നല്‍കി. സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാതല നിര്‍വഹണ സമിതി അംഗം കെ. എസ് രാജേഷ്്ക്ലാസ് എടുത്തു. 

കായംകുളം മണ്ഡലത്തിലെ   കായംകുളം മുനിസിപ്പാലിറ്റി, ദേവികുളങ്ങര, കണ്ടല്ലൂര്‍  പഞ്ചായത്തുകളിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം  കായംകുളം നഗരസഭ ടൗണ്‍ഹാളില്‍ നടന്നു. ചാര്‍ജ് ഓഫീസര്‍ പി. ബാബു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തീമാറ്റിക് എക്‌സ്‌പേര്‍ട്ട്മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍  എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകള്‍ നടന്നത്. 

ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല നിര്‍വാഹക സമിതിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുന്നത്. വരുംദിവസങ്ങളില്‍ മറ്റ് മണ്ഡലങ്ങളിലും പരിശീലനം നടക്കും. ജനുവരി ഒന്ന് മുതലാണ് കര്‍മ്മസമിതി അംഗങ്ങള്‍ വീടുകളിലെത്തി വിവര ശേഖരണം തുടങ്ങുക. 

date