*നിങ്ങളുടെ പണം നിങ്ങളുടെ അവകാശം - ജില്ലാതല മെഗാ ക്യാമ്പയിന് തുടക്കം*
അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകാൻ ഭാരതീയ റിസര്‍വ് ബാങ്ക്, സെബി, പി.എഫ്.ആർ.ഡി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല മെഗാ ക്യാമ്പയിനിന് തുടക്കമായി. പത്തു വർഷത്തിലധികമായി ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകളാണ് അവകാശികൾ ഇല്ലാത്തതായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തി അറിയിപ്പ് നൽകിയിട്ടും പ്രതികരണമില്ലാത്ത അക്കൗണ്ടുകളിലെ പണം നൽകുന്നതിനാണ് ലീഡ് ബാങ്കിൻറെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. പണത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധമുള്ളവരാക്കാനും പണം അവകാശികൾക്ക് എത്തിക്കാനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. കൽപ്പറ്റ ഹോളിഡേയ്സ് ഹോട്ടലിൽ നടന്ന ക്യാമ്പയിനിൽ ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ, കേരള ഗ്രാമീൺ ബാങ്ക് റീജനൽ ഹെഡ് ടി.വി സുരേന്ദ്രൻ, കേരള ബാങ്ക് ഡി.ജി.എം വിനോദൻ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി മാനേജർ കെ.സി ചന്ദ്രൻ, ബാങ്ക് ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments