സ്‌പോട്ട് അലോട്ട്‌മെന്റ്
2025 ലെ ബി എസ് സി നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സ്, എന്നിവയിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 31-ന് എൽ ബി എസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10.30 നകം എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമേ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കൂ. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷാർത്ഥികൾ നിരാക്ഷേപപത്രം (എൻ.ഒ.സി) ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്‌മെന്റിന് മുമ്പ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അന്ന് തന്നെ ഓൺലൈൻ മുഖേന അടയ്ക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in
പി.എൻ.എക്സ് 6232/2025
- Log in to post comments