Skip to main content

*ശ്രമദാനം നടത്തി*

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവ കേന്ദ്ര,  ജില്ലാ ലൈബ്രറി കൗണ്‍സില്‍, പാലക്കമൂല നേതാജി സ്മാരക വായനശാല, നേതാജി വനിതാ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണക്കര - ചണ്ണാളി സ്‌കൂള്‍ റോഡില്‍ ശ്രമദാനം  നടത്തി. നേതാജി വനിതാ വേദി കണ്‍വീനര്‍ സത്യഭാമ രമേഷ്  ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ. ഷാബു, അംഗങ്ങളായ എം.കെ സുനില്‍, ലതാ അനില്‍, കെ.പി പ്രമോദ്, കെ.എസ് സുധാകരന്‍,  സി.എ ലത്തീഫ്, കെ.ഡി സുകു,  പി.കെ സോമന്‍ എന്നിവര്‍ സംസാരിച്ചു.

date