Post Category
*ലീഗൽ മെട്രോളജി ജില്ലാ ഓഫീസ് ഉദ്ഘാടനം ജനുവരി 9ന്*
സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച ലീഗൽ മെട്രോളജി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വർക്കിങ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഉദ്ഘാടനം ജനുവരി 9 രാവിലെ 10ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവ്വഹിക്കും. ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷനാവുന്ന പരിപാടിയിൽജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ഉദ്ഘാടക പരിപാടിയുടെ വിജയത്തിനായി സുൽത്താൻ ബത്തേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ റസീന അബ്‌ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ സ്വാഗത സംഘം യോഗം ചേര്‍ന്നു. ലീഗൽ മെട്രോളജി ജില്ലാ ഡെപ്യൂട്ടി കൺട്രോളർ കെ. ഷീലൻ, നിസാർ മണിമ, എം. എസ് മണി, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments