Post Category
*ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*
മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഒഫീഷ്യൽ ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ), എം.ടെക്ക്/ ബി.ടെക്ക്/എം.എസ്.സി/ബി.എസ്.സി (സി.എസ്)/ എം.എസ്.സി (സി.എസ്)/ ബി.സി.എ യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഇന്ന് (ഡിസംബർ 31) കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 8547005077, 04936-246446
date
- Log in to post comments