Skip to main content

സബ് കമ്മിറ്റികളുടെ അവലോകന യോഗം ചേര്‍ന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗം ചേര്‍ന്നു. വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ സബ്കമ്മിറ്റികളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, എംഎല്‍എമാരായ എ.സി മൊയ്തീന്‍, പി. ബാലചന്ദ്രന്‍, എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രന്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ് ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

date