സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം
ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെയുള്ള വേദികള്‍ക്ക് സമീപം വിവിധ വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സ്റ്റാളുകള്‍ ആവശ്യമുള്ള വ്യാപാര സ്ഥാപനങ്ങളോ വ്യക്തികളോ 2026 ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപ-ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. സ്റ്റാളുകള്‍ അനുവദിക്കുന്നതിനുള്ള ലേലം ജനുവരി പതിനൊന്നിന് അഞ്ച് മണിക്ക് തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിന്നും 25,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കണം. അയക്കേണ്ട വിലാസം: ദ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ സെന്‍ട്രല്‍, തൃശ്ശൂര്‍-680001.
- Log in to post comments