Skip to main content

ദേവപ്രയാഗിന്റെ അവയവദാനം

 

 

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരൻ ദേവപ്രയാഗിന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്. എന്നാൽ മരണത്തിലും നാലുപേർക്ക് പുതുജീവിതം സമ്മാനിച്ച്, നന്മയുടെ വലിയൊരു വെളിച്ചം അവശേഷിപ്പിച്ചാണ് കുഞ്ഞ് യാത്രയാകുന്നത്. ഏകമകനെ നഷ്ടപ്പെട്ട തീരാവേദനയിലും എന്റെ മകൻ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന തീരുമാനമെടുത്ത അമ്മ അഖിലയുടെ മനക്കരുത്തിനെ ആദരവോടെ കാണുന്നു. 

പൂജപ്പുര പുന്നയ്ക്കാമുകൾ ആറാമട നെടുമ്പറത്തുവീട്ടിലെ ഈ കുടുംബം സമൂഹത്തിന് നൽകുന്നത് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയൊരു സന്ദേശമാണ്.

വ്യാഴാഴ്ച രാത്രി 9.30-നാണ് ദേവപ്രയാഗിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. 

തുടർന്ന് വൃക്ക, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അമ്മ തയ്യാറാവുകയായിരുന്നു. സംസ്ഥാനത്ത് അവയവദാനത്തിന് വിധേയനാകുന്ന പത്തുവയസ്സിൽ താഴെ പ്രായമുള്ള ഏഴാമത്തെ കുട്ടിയും, തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ കുട്ടിയുമാണ് ദേവപ്രയാഗ്. ദേവപ്രയാഗിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

date