Post Category
ഗതാഗത നിയന്ത്രണം
കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കിഫ്ബി പദ്ധതിയായ പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ മുടിക്കോട് മുതൽ പൊങ്ങണംകാട് വരെയുള്ള മേഖല എഫ് ഡി ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള റോഡ് കട്ടിംഗിൻ്റെ പ്രാരംഭഘട്ടം ആരംഭിക്കുന്നതിനാൽ മുടിക്കോട് മുതൽ ചിറക്കക്കോട് വരെയുള്ള മേഖലയിലെ വാഹന ഗതാഗതവും പദ്ധതി റോഡുമായി ബന്ധപ്പെട്ടു സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനവും ഡിസംബർ 22 മുതൽ 2026 ജനുവരി 10 വരെ പൂർണമായി നിരോധിച്ചു. മുടിക്കോട് നിന്നും വരുന്ന വാഹനങ്ങൾ മണ്ണുത്തി- ചിറക്കക്കോട് വഴി പൊങ്ങണംകാടേക്കും, പൊങ്ങണംകാട് നിന്ന് വരുന്ന വാഹനങ്ങൾ ചിറക്കക്കോട് മണ്ണുത്തി വഴി മുടിക്കോടേക്കും പോകേണ്ടതാണ്
date
- Log in to post comments