Post Category
മരങ്ങള്‍ ലേലം ചെയ്യുന്നു
കുറുക്കന്‍പാറയിലെ കുന്നംകുളം താലൂക്ക് ഹെഡ് കോട്ടേഴ്‌സ് നിര്‍മ്മിക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതിന് 2026 ജനുവരി 13 ന് രാവിലെ 11 ന് പൊതുമരാമത്ത് കെട്ടിടവിഭാഗം കുന്ദംകുളം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിശ്ചിത സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 8200 രൂപ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെട്ടിട ഉപവിഭാഗം എന്ന വിലാസത്തില്‍ വടക്കാഞ്ചേരിയില്‍ മാറാവുന്നതരത്തിലുള്ള ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ നിരതദ്രവ്യം കെട്ടിവെക്കണം. ക്വട്ടേഷനും സമര്‍പ്പിക്കാം. ക്വട്ടേഷന്‍ ജനുവരി 12 ന് വൈകീട്ട് മൂന്നുമണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04885 222229, 9497313699 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments