Post Category
ചാവക്കാട് പരപ്പില്‍ത്താഴത്ത് സ്റ്റേഡിയം നിര്‍മ്മാണം; സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി
ചാവക്കാട് നഗരസഭയിലെ പരപ്പില്‍ത്താഴത്ത് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ഫുട്‌ബോള്‍ ഗ്രൗണ്ടും സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള സംവിധാനവും ഒരുക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.കെ അക്ബര്‍ എം.എല്‍.എ കായിക വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. എം.എല്‍.എയോടൊപ്പം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍, കൗണ്‍സിലര്‍മാരായ ഷീജ പ്രശാന്ത്, കെ.വി ശശി, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയര്‍ ഷമീര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിനുണ്ടായിരുന്നു.
date
- Log in to post comments