Post Category
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍
എറണാകുളം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളായ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എ.ഐ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. അവസാന തീയതി 2026 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്കായി വിലാസം: ഹെഡ് ഓഫ് സെന്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്സ്, കലൂര്‍, എറണാകുളം-682017. ഫോണ്‍: 0484 2971400, 8590605259.
date
- Log in to post comments