കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡി കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ഗ്രി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ കോഴ്സിലേക്കും, പ്ലസ്.ടു/ തത്തുല്യം യോഗ്യതയുള്ളവര്‍ക്ക് ആറ് മാസത്തെ ഡി.സി.എ കോഴ്സിലേക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. അപേക്ഷ www.ihrdadmissions.orgm എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. രജിസ്ട്രേഷന് ഫീസ് 150 രൂപ (എസ്.സി.എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ)
അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ട്, മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കോളേജ് ഓഫീസില്‍ ഡിസംബര്‍ 31 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. അപേക്ഷാഫോറം നേരിട്ട് കോളേജില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2720746, 8547005080.
- Log in to post comments