Post Category
യുവജന കമ്മീഷൻ ജില്ലാതല അദാലത്ത്
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജറിന്റെ അധ്യക്ഷതയിൽ ജനുവരി 1 രാവിലെ 10.30 മണി മുതൽ തിരുവനന്തപുരം വികാസ് ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2308630.
പി.എൻ.എക്സ് 6237/2025
date
- Log in to post comments