നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടി: കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു ജനുവരി ഒന്നു മുതല്‍ ഗൃഹസന്ദര്‍ശനം
വികസന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു. റാന്നി, കോന്നി, അടൂര്‍, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ കര്‍മസമിതി അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, തിരുവല്ല കോഓപ്പറേറ്റീവ് എംപ്ലോയീസ് ഹാള്‍, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കോഴഞ്ചേരി കമ്മ്യൂണിറ്റി ഹാള്‍ എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം. 2026 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ കര്‍മസമിതി അംഗങ്ങള്‍ വീടുകളിലെത്തി വിവരം ശേഖരിക്കും.
ചാര്‍ജ് ഓഫീസര്‍മാരായ സി ബി സുഭാഷ് കുമാര്‍, ഡോ. വിനോദ്, ഡോ. എം ജി ജാനകി ദാസ്, പി ടി സാബു, യു ഉദീഷ് എന്നിവര്‍ പരിശീനത്തിന് നേതൃത്വം നല്കി. വികസന നിര്‍ദേശം സ്വീകരിക്കുന്ന രീതി, സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനം സംബന്ധിച്ച ആശയവിനിമയം എന്നിവയിലാണ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്.
- Log in to post comments