Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളയുടെ നേതൃത്വത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകൾ, രണ്ടുവർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 17 വയസ്സിന് മുകളിൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 15 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കോഴ്സുകളുടെ വിശദാംശങ്ങൾ അറിയാൻ www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471- 2325101, 8281114464
date
- Log in to post comments