Post Category
ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ് ക്യാമ്പയിൻ : യോഗ ക്ലാസ് നടന്നു
പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്' ക്യാമ്പയിൻ്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.
ഓരോ വ്യക്തിക്കും അവർക്ക് അനുയോജ്യമായ രീതിയിൽ ഒരു ഹെൽത്ത് പ്ലാൻ ഉണ്ടായിരിക്കേണ്ടത് ഇന്നത്തെ ജീവിത സാഹചര്യത്തത്തിൽ അനിവാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ഉദ്യോഗസ്ഥർ യോഗ ക്ലാസുകൾ നയിച്ചു.
കളക്ടറേറ്റ് പ്ലാനിംങ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ പ്രേസ്‌ലിൻ ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments