Skip to main content

കുടുംബശ്രീ എസ്.വി.ഇ.പി-എം.ഇ.സി നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി ( സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രേണര്‍ഷിപ്പ് പ്രോഗ്രാം) പദ്ധതിയിലേക്കായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45നുമിടയില്‍ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗത്തിനോ/കുടുംബാംഗത്തിനോ/ഓക്‌സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകര്‍ പെരിന്തല്‍ണ്ണ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അതാത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ജനുവരി 12ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍-0483 2733470

date