Skip to main content

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ 237 വീടുകളുടെ വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ 237 സ്വപ്നഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണുകളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 332 വീടുകളുടെ അടിത്തറയൊരുക്കലും 331 വീടുകളുടെ എർത്ത് വർക്ക്310 വീടുകൾക്കായുള്ളപ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂർത്തിയായി. 306 വീടുകളുടെ അടിത്തറ നിർമ്മാണം306 വീടുകൾക്കുള്ള സ്റ്റമ്പ്297 വീടുകളുടെ പ്ലിന്ത്295 വീടുകളിൽ ഷിയർ വാൾ എന്നിവയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. 1,500 തൊഴിലാളികളാണ് ടൗൺഷിപ്പിൽ രാപകൽ പ്രവർത്തിക്കുന്നത്. ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകളും ഏൽസ്റ്റണിൽ സ്ഥാപിച്ചു.

ടൗൺഷിപ്പിലേക്കുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിർമ്മാണം പുരോഗമിക്കുന്നത്. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റർ ദൈർഘ്യമാണുള്ളത്. 9.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ടൗൺഷിപ്പിലെ വിവിധ സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണിത്. ഇട റോഡുകൾക്ക്  5.8 മീറ്ററാണ് വീതി. 7.553 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇട റോഡുകൾ നിർമ്മിക്കുന്നത്. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിലവിൽ നിർമ്മിച്ചു.  പ്രാധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമ്മാണവും സൈഡ് ഡ്രെയിൻ നിർമാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുക. ഒൻപത് ലക്ഷം ലിറ്റർ ശേഷിയിൽ നിർമ്മിക്കുന്ന കുടിവെള്ള സംഭരണിസീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്ഡ്രെയ്നേജ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും ഏൽസറ്റണിൽ പുരോഗമിക്കുകയാണ്.

പി.എൻ.എക്സ്. 23/2026

date