Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസിഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ്    പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ  സെന്ററുകളിൽ ജനുവരി 6 ന് നടത്തും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 നകം ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ  സെന്ററുകളിൽ  നേരിട്ട്  ഹാജരായി ഈ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം.  നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാം.  മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നിരാക്ഷേപപത്രം ഓൺലൈനായി അതത് കോളേജുകളിൽ നിന്നും ലഭ്യമാക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം അപ്പോൾ തന്നെ ടോക്കൺ ഫീസ് ഒടുക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560361362363364.

പി.എൻ.എക്സ്. 24/2026

date