Skip to main content
പൈതൃക സന്ദേശ പദയാത്ര നടത്തി

പൈതൃക സന്ദേശ പദയാത്ര നടത്തി

 

 കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി കണ്ണൂർ അറക്കൽ കെട്ട് മുതൽ മഹാത്മാ മന്ദിരം വരെ പൈതൃക സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ മാരായ ലിഷ ദീപക്, ഇ ബീന, കെ.പി. അനിൽകുമാർ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ. വിനീത്, അന്തർദേശീയ ഇന്ത്യൻ അത്‌ലറ്റ് കെ. എം ഗ്രീഷ്മ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, ഒ.കെ. ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. എകെജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി വിദ്യാർത്ഥികൾ, എസ് പി സി കേഡറ്റുകൾ, ബഹുജനങ്ങളും വിദ്യാർത്ഥികളും അടക്കം നിരവധിപേർ പങ്കെടുത്തു.

date