Skip to main content

പുതുവത്സരാഘോഷം നടത്തി

ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ 'പരിവാര്‍' ന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടത്തി. 'പരിവാറിലെ കുട്ടികളും മാതാപിതാക്കളും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോടൊപ്പം കളക്ടറുടെ ചേംബറിലെത്തി കേക്ക് മുറിച്ച് ആഘോഷിച്ചു. പുതുവത്സരാശംസകളും അറിയിച്ചു. എല്ലാ വര്‍ഷവും സംഘടനയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പുതുവത്സരാഘോഷം നടത്താറുണ്ട്. ഇരുപത്തിയഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ആഘോഷത്തില്‍ പങ്കെടുത്തു. കുട്ടികള്‍ സിവില്‍സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച് വകുപ്പ് മേധാവികളെ നേരില്‍ കണ്ടും ഉദ്യോഗസ്ഥര്‍ക്ക് കേക്ക് വിതരണം ചെയ്തുമാണ് മടങ്ങിയത്. എ.ഡി.എം ടി. മുരളി, സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, പരിവാര്‍ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

--

date