ഭിന്നശേഷി സര്‍ഗ്ഗോത്സവം :ടാലന്റ് ഫെസ്റ്റ്' മത്സരങ്ങളില്‍ പങ്കെടുക്കാം
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സവിശേഷ - 'കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്' എന്ന ഭിന്നശേഷി സര്‍ഗ്ഗോത്സവം ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും.
മേളയുടെ ഭാഗമായി നടക്കുന്ന 'ടാലന്റ് ഫെസ്റ്റ്' മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹരായ ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്/ഗ്രൂപ്പ് ഡാന്‍സ്, സ്‌കിറ്റ്/മൈം, ലൈറ്റ് മ്യൂസിക്/ക്ലാസിക്കല്‍ മ്യൂസിക്/ഫിലിം സോങ്ങ്, തിരുവാതിര, മാര്‍ഗംകളി, ഒപ്പന പോലുള്ള ട്രെഡിഷണല്‍ ഡാന്‍സ് ഐറ്റംസ്, സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് എന്നിവയാണ് മത്സര ഇനങ്ങള്‍.
മത്സരാര്‍ത്ഥികളുടെ 3 മിനിറ്റില്‍ കുറയാത്ത വീഡിയോ (ഫുള്‍ കോസ്റ്റ്യൂമോടുകൂടി) ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് 8281999005 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് ചെയ്യണം. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഒരു മത്സരാര്‍ത്ഥിക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാകു.
- Log in to post comments