Skip to main content

*നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന്*

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വി.വി പാറ്റ് മെഷീനുകളുടെയും ആദ്യഘട്ട പ്രാഥമിക പരിശോധനയ്ക്ക്  ഇന്ന് (ജനുവരി 3)  തുടക്കമാവും. സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ ഇ.വി.എം  ഗോഡൗണിൽ രാവിലെ ഒൻപതിന് പരിശോധന തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എൻജിനീയർമാരാണ് പ്രാഥമിക പരിശോധന നടത്തുന്നത്. ജില്ലയിലെ  അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പ്രാഥമിക പരിശോധന നിരീക്ഷിക്കാൻ അവസരമുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ പ്രാഥമിക പരിശോധന നിരീക്ഷിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

date