Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് നിര്‍ദേശിക്കുന്ന ആശയങ്ങള്‍ക്ക് അനുസരിച്ച് കണ്ടന്റുകള്‍ സ്വന്തം പേജിലൂടെ പ്രചാരണം നല്‍കുന്നതിന് ലോക്കല്‍ വ്‌ളോഗര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. നല്‍കുന്ന വിഷയത്തിന് അനുസരിച്ച് വീഡിയോ നിര്‍മ്മിച്ച് വ്‌ളോഗറിന്റെ പേജില്‍ ഷെയര്‍ ചെയ്യുന്നതിന് ഒരു വീഡിയോയ്ക്ക് എത്ര രൂപ ചെലവ്, വ്‌ളോഗറിന്റെ പേജിന് എത്ര ഫോളോവേഴ്‌സ് ഉണ്ട് എന്നിവ ഉള്‍പ്പെടെ ക്വട്ടേഷനില്‍ വ്യക്തമാക്കണം. ക്വട്ടേഷനുകള്‍ 2026 ജനുവരി 13 വൈകിട്ട് 5നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട കളക്ടറേറ്റ്, പിന്‍-689645. (ഫോണ്‍: 0468 2222657) എന്ന വിലാസത്തില്‍ ലഭിക്കണം.

date