Skip to main content

സ്നേഹസ്പർശം പദ്ധതി: അപേക്ഷ സമർപ്പിക്കാം

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ  അമ്മമാരാകുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് സ്‌നേഹസ്പർശം പദ്ധതി ധനസഹായത്തിനായി പുതിയ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 60 വയസ്). അപേക്ഷാഫോം www.socialsecuritymission.gov.in ൽ ലഭ്യമാണ്.  ധനസഹായം ലഭ്യമായിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി എല്ലാ വർഷവും ജൂൺ മാസത്തിൽ പുനർവിവാഹം ചെയ്തിട്ടില്ല എന്നുളള സർട്ടിഫിക്കറ്റ്ബാങ്ക് പാസ്സ്ബുക്ക്ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾമൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ തപാൽ മുഖേന ലഭ്യമാക്കണം.  കൂടുതൽവിവരങ്ങൾക്ക്: 1800 120 1001.

പി.എൻ.എക്സ്. 57/2026

date