Skip to main content
ജില്ലാതല അറിയിപ്പുകള്‍

ജില്ലാതല അറിയിപ്പുകള്‍-

 

അംഗത്വം പുനസ്ഥാപിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായതിനുശേഷം 2015 സെപ്റ്റംബര്‍ മുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് പിഴ സഹിതം കുടിശ്ശിക അടച്ചുതീര്‍ത്ത് അംഗത്വം പുനസ്ഥാപിക്കാം. ജനുവരി പത്ത് വരെയാണ് അവസരം. നിലവില്‍ 60 വയസ് പൂര്‍ത്തിയായ തൊഴിലാളികളുടെ അംഗത്വം പുനസ്ഥാപിക്കാന്‍ സാധിക്കില്ല. അംശദായം അടയ്ക്കുന്നതിന് അംഗങ്ങളുടെ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും ആവശ്യമുണ്ട്. ഫോണ്‍: 04972712549

ഗതാഗത നിയന്ത്രണം

അര്‍ബന്‍ ആര്‍ട്ടീരിയര്‍ ഗ്രിഡ് റോഡിന്റെ ഭാഗമായി ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ ബ്രണ്ണന്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍-കോളനി-അണ്ടല്ലൂര്‍ കാവ് റോഡില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ഏഴ് മുതല്‍ 20 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എഴുത്തു പരീക്ഷ 

നാറാത്ത് ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള ഡ്രൈവറുടെ നിയമനവുമായി ബന്ധപ്പെട്ട് എഴുത്തു പരീക്ഷ ജനുവരി 15ന് രാവിലെ 11 മണിക്ക്  പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഡ്രൈവര്‍ ബാഡ്ജ് ഉള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, 6/6 കാഴ്ച എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 04972796214

വൈദ്യുതി മുടങ്ങും

തലശ്ശേരി 220 കെ.വി. ജി ഐ എസ് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാല്‍, കെ എസ് ഡിസ്റ്റല്ലറി, വാരം സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജനുവരി ഏഴിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

എല്‍.ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നുച്ചിലോട് വയല്‍ ഭാഗം, കടാങ്കോട്, പോലുപ്പില്‍ കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഏഴിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 മണി ഭാഗികമായി വൈദ്യുതി മുടങ്ങും. 

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ടോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ ട്രേഡുകളിലേക്ക് വിവിധ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.det.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0497 2835183

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെയും റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടറുടെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഏഴ് സീറ്റുള്ള എ സി ബൊലേറോ വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ കലക്ടറേറ്റ് അഡീഷണല്‍ ബില്‍ഡിംഗിലെ രണ്ടാം നിലയിലുള്ള റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 9495614115, 8078448820

date