ജില്ലാതല അറിയിപ്പുകള്‍
സി. പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വകുപ്പില്‍ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്‍പതിന് രാവിലെ 11 മണിക്ക് യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.
ഓവര്‍സിയര്‍ നിയമനം
കേരള റോഡ് ഫണ്ട് ബോര്‍ഡ്, കണ്ണൂര്‍ നഗരപാത വികസന പദ്ധതിയുടെ കണ്ണൂര്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ഗവ. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
വാല്യുയേഷന്‍ അസിസ്റ്റന്റ് നിയമനം
കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യുയേഷന്‍ തയ്യാറാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വാല്യുയേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദമായ എസ്റ്റിമേഷന്‍ തയ്യാറാക്കുന്ന, ഓട്ടോകാഡില്‍ പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
ഐ എച്ച് ആര്‍ ഡി കോഴ്സുകള്‍
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ, ഡി.ഇ.ടി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmission.org വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി ജനുവരി 15 വരെ അപേക്ഷിക്കാം. ഫോണ്‍: 8547005048
ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ട്രേഡുകളിലേക്ക് വിവിധ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 14 ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.det.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0497 2835183
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് കെട്ടിടത്തില്‍ സിസിടിവി ഇന്‍സ്റ്റലേഷന്‍ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226
ഓണ്‍ലൈന്‍ തടി ലേലം
വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് എന്നീ തടികളുടെ ലേലം ജനുവരി 20ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859
ദേശീയ പരിസ്ഥിതി ഉച്ചകോടി: സെമിനാര്‍ 24 ന്
ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി ജനുവരി 24 ന് രാവിലെ പത്ത് മണി മുതല്‍ കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ പരിസ്ഥിതി സെമിനാര്‍ നടക്കും. രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. കഴിഞ്ഞ പത്ത് വര്‍ഷമായി ജില്ലയില്‍ നടപ്പാക്കിയ പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പ്രത്യേക പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി കോളേജ്, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് പ്രബന്ധ രചനാ മത്സരവും യു.പി, ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും. ജനുവരി 17 ന് രാവിലെ 10 മണി മുതല്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മല്‍സരങ്ങളും 10.30 മുതല്‍ പ്രബന്ധ രചനാ മല്‍സരവും കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാപന മേധാവികള്‍ മുഖാന്തിരം ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍, ഹരിത കേരളം മിഷന്‍, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍, പി.ഒ. സിവില്‍ സ്റ്റേഷന്‍, 670002 എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8848383325
വാട്ടര്‍ വളണ്ടിയര്‍'ക്യാമ്പയിന്‍: ശില്‍പശാല 15 ന്
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാട്ടര്‍ വളണ്ടിയര്‍മാര്‍ക്കുള്ള ശില്‍പശാല ജനുവരി 15ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും. ക്യാമ്പയിനില്‍ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. ജല സംരക്ഷണ- ജല സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഭൂജല വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ സംയുക്തമായാണ് വാട്ടര്‍ വളണ്ടിയര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ പുഷ്‌പോത്സവം: പച്ചക്കറി-പൂന്തോട്ടമത്സരത്തില്‍ പങ്കെടുക്കാം
കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി വീടുകളിലെ പൂന്തോട്ടങ്ങള്‍ക്കും പച്ചക്കറി തോട്ടങ്ങള്‍ക്കുമായി മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, ചിറക്കല്‍, അഴിക്കോട്, വളപട്ടണം, പാപ്പിനിശേരി ഗ്രാമപഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. 50 സ്‌ക്വയര്‍ മീറ്ററില്‍ താഴെ, 50 സ്‌ക്വയര്‍ മീറ്ററിന് മുകളില്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്നവര്‍ ജനുവരി 15 ന് മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിധി നിര്‍ണ്ണയ സമിതി അംഗങ്ങള്‍ 17 ന് തോട്ടങ്ങള്‍ സന്ദര്‍ശിച്ച് ഫലം നിര്‍ണ്ണയിക്കും. ഫോണ്‍: 9446776930, 9447010913, 0497-2712020
- Log in to post comments