Post Category
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ തൊഴില്‍ പരമായ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.ic.kerala.gov.in) തൊഴില്‍ ശ്രേഷ്ഠ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2026 ജനുവരി 8 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
date
- Log in to post comments