Skip to main content

സാക്ഷരതാമിഷന്‍ പദ്ധതി അവലോകന യോഗം എട്ടിന്

ജില്ലാ സാക്ഷരതാമിഷന്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിലവിലെ അവസ്ഥ അവലോകനം ചെയ്യുന്നതിനും 2026ല്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുമായി ജില്ലാതല അവലോകനയോഗം  ചേരും. ജനുവരി എട്ടിന്  രാവിലെ 10  മുതല്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം - ഉല്ലാസ് പദ്ധതി, പട്ടികജാതി നഗറുകളില്‍ നടത്തുന്ന നവചേതന പദ്ധതി, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള 'ചങ്ങാതി' പദ്ധതി, കാഴ്ച പരിമിതര്‍ക്കുള്ള 'ദീപ്തി' ബ്രെയില്‍ സാക്ഷരതാപദ്ധതി, പട്ടികവര്‍ഗ്ഗ ഉന്നതികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 'മുന്നേറ്റം' പദ്ധതി തുടങ്ങിയവയുടെ നടത്തിപ്പ് യോഗത്തില്‍ അവലോകനം ചെയ്യും. യോഗത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച പ്രേരക്മാരെ അനുമോദിക്കും.

date