നാടൻപാട്ട് മത്സരം
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യുവതീ യുവാക്കളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാടൻപാട്ട് മത്സരം 'മണിനാദം-2026' സംഘടിപ്പിക്കുന്നു. നടൻ കലാഭവൻ മണിയുടെ സ്മരണയ്ക്കായി ജില്ലയിലെ യൂത്ത് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ ടീമിലും പരമാവധി 10 അംഗങ്ങൾക്ക് പങ്കെടുക്കാം.
ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിനെ സംസ്ഥാനതല മത്സരത്തിലേക്ക് നാമനിർദ്ദേശം ചെയ്യും.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25,000 രൂപ, 10,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,00,000 രൂപ, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. പ്രായപരിധി 18 നും 40 നുമിടയിൽ.
അപേക്ഷകൾ ktym.ksywb@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ജില്ലാ യുവജനക്ഷേമ ഓഫീസിൽ നേരിട്ടോ കോട്ടയം ജില്ലാ യുവജനക്ഷേമ ഓഫീസിന്റെ വിലാസത്തിലോ ജനുവരി 25 ന് മുൻപായി നൽകണം. ഫോൺ : 0481 2561105, 9497736356.
- Log in to post comments