Post Category
*ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം*
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. ജനുവരി ഒന്‍പത് വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി പിഴ അടയ്ക്കാം. കുടിശ്ശിക അടയ്ക്കാന്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ നല്‍കണം. അംഗത്വം പുനഃസ്ഥാപിച്ചാലും കുടിശിക വരുത്തിയ കാലഘട്ടത്തിലെ പ്രസവ, വിവാഹ, ചികിത്സാ ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ്, ക്ഷേമ-ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരമില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936-204602.
date
- Log in to post comments