Skip to main content

താല്‍ക്കാലിക നിയമനം

 

കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് (വിമുക്തി പദ്ധതി) വിവിധ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (1), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (1), സ്റ്റാഫ് നഴ്‌സ് (2) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ പി.എച്ച്.ഡിയോ എം.ഫില്ലുമാണ് യോഗ്യത. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്‌സിങോ ജി.എന്‍.എമ്മും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് വേണ്ടത്.

 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 13-ന് രാവിലെ 10-ന് മുന്‍പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആശുപത്രി ഓഫീസില്‍ നേരിട്ടെത്തണം. പ്രവൃത്തിപരിചയമുള്ളവര്‍ക്കും അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായവര്‍ക്കും നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9947584645, 9446409037

date