Skip to main content
ജില്ലാതല അറിയിപ്പുകള്‍-1

ജില്ലാതല അറിയിപ്പുകള്‍

 

ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണം 

ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ക്കുള്ള സ്വീകരണവും പദ്ധതി വിശദീകരണ ശില്‍പശാലയും ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

അധ്യാപക നിയമനം

കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി സ്‌കൂള്‍ ടീച്ചറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്‍പതിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2765764

ജില്ലാതല യു.പി വനിത വായനാമത്സരം 

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള യു.പി-വനിത ജില്ലാതല വായനാമത്സരം ജനുവരി 10ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. മേഖലാതല മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടിയ 50 പ്രതിഭകളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരയ്ക്കുക. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ ഡിപ്ലോമ/ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, സഹാറ സെന്റര്‍, എവികെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0490 2321888, 9400096100

ടീച്ചിംഗ് കോഴ്സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314 

ലേലം

റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന് കണ്ണൂര്‍ തഹസില്‍ദാര്‍ ജപ്തി ചെയ്ത മാരുതി സുസൂക്കി സ്വിഫ്റ്റ് (എല്‍ എക്സ് ഐ - 2017 മോഡല്‍) കാര്‍ ജനുവരി 14 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ലേലത്തിന്റെ തുടക്കവില 2,60,000 രൂപയാണ്. ഫോണ്‍: 0497 2704969

date