എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഐ.ഐ.ഐ.സി.യിൽ ഡ്യൂവൽ സർട്ടിഫിക്കേഷനും ജോലിയും
സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ബി.ടെക് അവസാന വർഷ വിദ്യാർത്ഥികൾക്കായി 'ഡ്യൂവൽ സർട്ടിഫിക്കേഷൻ' പദ്ധതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ വരെ ബാക്ക്‌ലോഗ് ഇല്ലാത്ത എട്ടാം സെമസ്റ്റർ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിദ്യാർത്ഥികൾക്കാണ് അവസരം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റും മുൻനിര കമ്പനികളിൽ നേരിട്ടുള്ള തൊഴിൽ നിയമനവും ലഭിക്കും. ആറുമാസം ദൈർഘ്യമുള്ള പരിശീലനത്തിൽ നാലുമാസം ഇൻസ്റ്റിറ്റ്യൂട്ടിലും രണ്ടുമാസം പ്രമുഖ കമ്പനികളിലുമാണ് പ്രായോഗിക പരിശീലനം നൽകുന്നത്. സിവിൽ വിഭാഗത്തിന് ബിം, ക്വാണ്ടിറ്റി സർവേയിംഗ് തുടങ്ങിയ മേഖലകളിലും, മെക്കാനിക്കൽ/ഇലക്ട്രിക്കൽ വിഭാഗത്തിന് എം.ഇ.പി. സിസ്റ്റം ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റിലുമാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക് www.iiic.ac.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 8078980000
- Log in to post comments