Skip to main content

അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസ് പരിധിയിലെ 95-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചി കോർപ്പറേഷനിലെ 7-ാം ഡിവിഷനിൽ സ്ഥിരതാമസക്കാരും എസ്.എസ്.എൽ.സി പാസ്സായവരുമായിരിക്കണം അപേക്ഷകർ.സേവന തൽപ്പരതയും മതിയായ ശാരീരിക ക്ഷമതയുമുള്ള 18-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ ജനുവരി 17-ന് വൈകീട്ട് 5 ന് മുമ്പായി മങ്ങാട്ടുമുക്കിലുള്ള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 

ഫോൺ : 0484 - 2227284

 

 

 

 

 

date