Skip to main content

രോഗം

ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖമാണ് കുഷ്ഠരോഗം. രോഗം ബാധിച്ചവര്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ നേരിട്ട് സംസാരിക്കുകയോ ചെയ്യുമ്പോള്‍ അതുവഴി അസുഖം പകരും. മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണു വര്‍ഷങ്ങളോളം യാതൊരുവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കാതെ നില്‍ക്കും. എന്നാല്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം ആകുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. തൊലിപ്പുറത്തെ നിറംമങ്ങിയ പാടുകള്‍, തടിച്ച ഞരമ്പുകള്‍, അരികുകള്‍ വ്യക്തമല്ലാത്തതും സ്പര്‍ശന ശേഷിയില്ലാത്തതുമായ വെളുത്തതോ ചുവന്നതോ ആയ അടയാളം, വേദന ഇല്ലാത്ത മുറിവുകള്‍, ശരീരത്തിലെ നിറംമാറ്റം, ഉറച്ച ത്വക്ക് പാടുകള്‍, അനുഭൂതിക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടക്കത്തിലേ കണ്ടെത്തിയാല്‍ ആറുമുതല്‍ 12 മാസംകൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനുള്ള ചികിത്സ ലഭ്യമാണ്. ആരോഗ്യ പരിശോധന, ലാബ് പരിശോധന, ചികിത്സ തുടങ്ങിയവ സൗജന്യമായി ലഭിക്കും.
 

date