Skip to main content

അക്ഷര കരോള്‍ സംഘടിപ്പിക്കും

 

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്  'വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ' എന്ന സന്ദേശവുമായി അക്ഷര കരോള്‍ സംഘടിപ്പിക്കും. ജില്ലയിലെ 1200 ഗ്രന്ഥാലയങ്ങളിലാണ് പരിപാടി. റിപ്പബ്ലിക് ദിന സദസുകളോടനുബന്ധിച്ച് ജനുവരി 26 മുതല്‍ ഫെബ്രുവരി 20 വരെ കേരളത്തിന്റെ വികസനവും ചരിത്രവും പ്രമേയമാകുന്ന ചിത്രരചന, പോസ്റ്റര്‍ നിര്‍മാണം, ക്വിസ്മത്സരം എന്നിവയും നടത്തും.

അക്ഷരകരോള്‍ സാംസ്‌കാരിക സംഘം വീടുകള്‍ കയറി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
അക്ഷരകരോളും റിപ്പബ്ലിക് ദിന സദസുകളും വിജയിപ്പിക്കാന്‍ എല്ലാ ലൈബ്രറി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, കെ ശിവകുമാര്‍, കെ.ടി ശശി, ഇ.കെ അജിത്ത്കുമാര്‍, അഡ്വ. വി പ്രദീപന്‍, രഞ്ജിത്ത് കമല്‍ എന്നിവര്‍ സംസാരിച്ചു.

date